x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'കാക്കിക്കുള്ളിലെ സഖാക്കളോട് നോ കോംപ്രമൈസ്': കാലടി മുന്‍ സിഐക്കെതിരെ ഭീഷണിയുമായി കെഎസ്‌യു

കൊച്ചി ബ്യൂറോ
Published: May 6, 2026 01:30 PM IST | Updated: May 6, 2026 01:30 PM IST

കൊച്ചി: എറണാകുളം കാലടി മുന്‍ സിഐ ടി. അനില്‍ കുമാറിന് കെഎസ്‌യുവിന്‍റെ ഭീഷണി. എണ്ണിയെണ്ണി പകരം ചോദിക്കും എന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് കെഎസ്‌യു എറണാകുളം ജില്ല വൈസ് പ്രസിഡന്‍റ് അനിസണ്‍ കെ. ജോയ് പങ്കുവച്ചിരിക്കുന്നത്.

ശ്രീശങ്കര കോളജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ്‌യു വിദ്യാര്‍ഥികളെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പകരം ചോദിക്കുമെന്നാണ് സിഐയുടെ ഫോട്ടോ അടക്കം പങ്കുവച്ചു കൊണ്ട് അനിസണിന്‍റെ പോസ്റ്റ്. പോലീസ് വിദ്യാര്‍ഥികളെ മര്‍ദിക്കുന്ന വീഡിയോയും പോസ്റ്റിന് ഒപ്പമുണ്ട്.

"അങ്കമാലിയിലെ കെഎസ്‌യു പിള്ളേരുടെ ആദ്യ സ്‌കെച്ച് സിഐ അനില്‍കുമാര്‍ മേപ്പിള്ളിക്ക്... ഈ കഴിഞ്ഞ 10 വര്‍ഷക്കാലം കാക്കിയണിഞ്ഞ സഖാക്കള്‍ കെഎസ്‌യു പിള്ളേരുടെ ദേഹത്തങ്ങ് പൂണ്ടു വിളയാടി, ഒന്നും മറന്നിട്ടില്ല. കാലടി പോലീസ് ഒരുക്കി തന്ന 18 ദിവസത്തെ ജയില്‍വാസവും, നിരവധിയാര്‍ന്ന കള്ളക്കേസുകളും, മര്‍ദനങ്ങളും, അര്‍ധരാത്രിയിലെ വീടിനുള്ളിലെ പരിശോധനകളും, വീട്ടുകാര്‍ക്കെതിരെയുള്ള ഭീഷണിയും വെല്ലുവിളികളും, അങ്ങനെ ഒന്നും മറന്നിട്ടില്ല കണക്കുകള്‍ എണ്ണി എണ്ണി ചോദിച്ചിരിക്കും... ഒരുങ്ങിയിരുന്നോ കാക്കിക്കുള്ളിലെ സഖാക്കളെ... നോ കോംപ്രമൈസ്' - എന്നാണ് അനിസണിന്‍റെ പോസ്റ്റ്.

Tags : KSU threaten Kalady Police

Recent News

Corehub Up