കോട്ടയം: സംസ്ഥാന നിയമസഭയിലെ എല്‍ഡിഎഫ് പ്രാതിനിധ്യം സിപിഎമ്മിലും സിപിഐയിലും ആര്‍ജെഡിയിലും ഒതുങ്ങി. സീറ്റ് ബലത്തില്‍ രണ്ടക്കം കടക്കാന്‍ സിപിഎമ്മിന് മാത്രമാണ് സാധിച്ചത്.
കൂത്തുപറമ്പില്‍ വിജയിച്ച ആര്‍ജെഡിയിലെ പി.കെ. പ്രവീണ്‍ ഒഴികെ മറ്റ് ഘടകകക്ഷികള്‍ക്കൊന്നും പ്രാതിനിധ്യമില്ല. കേരള കോണ്‍ഗ്രസ്-എം, ജനതാദള്‍ എസ്, എന്‍സിപി, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി, ആര്‍ജെഡി, തുടങ്ങിയ പാര്‍ട്ടികള്‍ക്ക് ഇനി പ്രാതിനിധ്യമില്ല.
അതേ സമയം യുഡിഎഫില്‍ പ്രാതിനിധ്യമില്ലാതെ പോയ ആര്‍എസ്പി മൂന്നു സീറ്റുകളുമായി നിയമസഭയില്‍ ഇടം തേടി. സിഎംപിയും ഒരു സീറ്റില്‍ വിജയിച്ചു. ആര്‍എംപി ഏക സീറ്റ് നിലനിറുത്തുകയും ചെയ്തു.