തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 കിലോ ചന്ദന മുട്ടികൾ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മൂന്ന് പേര് പിടിയിൽ. മൺവിള സ്വദേശി വിഷ്ണു, കുളത്തൂർ സ്വദേശി ജയകുമാർ, കഴക്കൂട്ടം സ്വദേശി ജേക്കബ് എന്നിവരാണ് പിടിയിലായത്.
പാലോട് മൺവിളയിൽ വിഷ്ണുവിന്റെ വീട്ടിലെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടികളാണ് രഹസ്യവിവരത്തെത്തുടർന്ന് പോലീസ് കണ്ടെടുത്തത്. ചന്ദനം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജയകുമാറിനെയും ജേക്കബിനെയും മൺവിളയിൽനിന്ന് പിടികൂടിയത്. ആക്കുളത്തെ സ്വകാര്യ വസ്തുവിൽനിന്നിരുന്ന ചന്ദനത്തടിയെന്നാണ് പ്രതികൾ മൊഴിനൽകിയിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : sandalwood bust Thiruvananthapuram 100 kg seized arrest