x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​യ് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ 25 മു​ത​ൽ വി​ത​ര​ണം ചെ​യ്യും; 1070 കോ​ടി രൂ​പ അ​നു​വ​ദി​ച്ചെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ


Published: May 19, 2026 06:41 PM IST | Updated: May 19, 2026 06:41 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മേ​യ് മാ​സ​ത്തെ സാ​മൂ​ഹ്യ സു​ര​ക്ഷ - ക്ഷേ​മ നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണം ഈ ​മാ​സം 25 മു​ത​ൽ ആ​രം​ഭി​ക്കും. പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തി​നാ​യി 1070 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ് പു​തി​യ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ൽ 600 രൂ​പ​യാ​യി​രു​ന്നു ക്ഷേ​മ പെ​ൻ​ഷ​ൻ നി​ര​ക്ക്.

തു​ട​ർ​ന്നു വ​ന്ന ഒ​ന്നും ര​ണ്ടും പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രു​ക​ൾ ഘ​ട്ടം​ഘ​ട്ട​മാ​യാ​ണ് പെ​ൻ​ഷ​ൻ തു​ക 2000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ച​ത്. നി​ല​വി​ലെ യു​ഡി​എ​ഫ് ത​ങ്ങ​ളു​ടെ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലൂ​ടെ ക്ഷേ​മ പെ​ൻ​ഷ​ൻ തു​ക 3000 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Tags : V.D. Satheesan Chief Minister Latest News

Recent News

Corehub Up