x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കി​ല്ല; മു​ന​മ്പം പ്ര​ശ്ന​ത്തി​ൽ സി​പി​എം ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കു​ക​യാ​ണ്: റോ​ജി.​എം. ജോ​ൺ


Published: May 26, 2026 10:46 AM IST | Updated: May 26, 2026 10:46 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ല​യി​ടം​തു​രു​ത്തി​ലെ കു​ടും​ബ​ങ്ങ​ളെ സ​ർ​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി റോ​ജി.​എം ജോ​ൺ. പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് പി​റ​ന്ന മ​ണ്ണി​നോ​ടു​ള്ള വൈ​കാ​രി​ക​ത സ്വാ​ഭാ​വി​ക​മാ​ണ്. പു​ന​ര​ധി​വാ​സ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മു​ന​മ്പം പ്ര​ശ്ന​ത്തി​ൽ സി​പി​എം ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ പി​ടി​ക്കു​ക​യാ​ണ്. മ​ല​യി​ടം തു​രു​ത്തി​ലെ കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്‍റെ ആ​ഗ്ര​ഹം. ഈ ​ല​ക്ഷ്യ​ത്തോ​ടെ ത​ന്നെ​യാ​ണ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നം എ​ടു​ക്കും.

കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​വും ന​ട​ത്തും. മ​ല​യി​ടം തു​രു​ത്തി​ലെ പ്ര​ശ്നം ഇ​പ്പോ​ഴാ​ണ് സി​പി​എ​മ്മി​ന് മ​ന​സി​ലാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം വ​ള​രെ വെ​ല്ലു​വി​ളി ഏ​റി​യ വ​കു​പ്പാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം. അ​തു​കൊ​ണ്ട് ത​ന്നെ നി​ല​വി​ൽ ഏ​റെ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​ണ്ടെ​ന്നും റോ​ജി.​എം ജോ​ൺ പ​റ​ഞ്ഞു.

Tags : minister roji m john malayidamthuruthu munambam issue

Recent News

Corehub Up