ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ ഉന്നയിച്ച പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹത്തിനുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരനുമായി താൻ നേരത്തെ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ പരാതികൾ പരിഹരിക്കാൻ പാർട്ടി നേതൃത്വമാണ് ഇടപെടൽ നടത്തേണ്ടത്. നേതൃത്വം ഇടപെടൽ നടത്തുന്നുണ്ട്.
നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ സി.എസ്. സുജാത അദ്ദേഹത്തിന്റെ വീട്ടിലെത്തി സംസാരിച്ചതെന്നും സജി ചെറിയാൻ വ്യക്തമാക്കി.
Tags : kerala assembly election 2026 G Sudhakaran CPM CS Sujatha Saji Cherian