x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി; യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 8, 2026 08:35 PM IST | Updated: August 8, 2026 08:35 PM IST

എ.​കെ. ലി​ഗേ​ഷ്

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ന്തീ​രാ​ങ്കാ​വ് പാ​ലാ​ഴി സ്വ​ദേ​ശി മ​തി​രേ​റ്റ് മീ​ത്ത​ൽ വീ​ട്ടി​ൽ എ.​കെ. ലി​ഗേ​ഷ്(25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2025 ഒ​ക്ടോ​ബ​റി​ൽ പെ​രു​വ​യ​ലി​ലു​ള്ള ഫ്‌​ളാ​റ്റി​ൽ​വ​ച്ച് പ്ര​തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​യി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ മാ​വൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി.

പ്ര​തി​യെ പ​ന്തീ​രാ​ങ്കാ​വ് കൈ​മ്പാ​ല​ത്തു​വ​ച്ച് മാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷാ​ഫി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​ജേ​ഷ്, ലെ​നീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദീ​പ​ക്, റൂ​ബി എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags : minor girl sexually assault impregnated youth arrested

Recent News

Corehub Up