തൃശൂർ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച കേരളത്തിലെത്തും. പാലക്കാട്-തൃശൂർ ജില്ലകളിലായി പ്രധാനമന്ത്രി രണ്ട് പരിപാടികളിൽ പങ്കെടുക്കും.
ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് രണ്ടോടെ പാലക്കാട് നടക്കുന്ന എൻഡിഎ പൊതുസമ്മേളനത്തിലാണ് ആദ്യം പങ്കെടുക്കുക. തുടർന്ന് വൈകിട്ട് നാലോടെ തൃശൂർ സ്വരാജ് റൗണ്ടിലെ റോഡ് ഷോയിലും പങ്കെടുക്കും.
ഏപ്രിൽ മൂന്നിന് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായും പ്രധാനമന്ത്രിയെത്തുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. രണ്ടാംഘട്ടത്തിൽ തിരുവനന്തപുരത്തും ആലപ്പുഴയിലും പ്രചാരണം നടത്തും.
Tags : Narendra Modi assembly election thrissur palakkad