x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​കേ​ര​ള യാ​ത്ര: മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്കും പോ​ലീ​സു​കാ​ർ​ക്കും മു​ൻ​കൂ​ർ ജാ​മ്യം


Published: June 9, 2026 05:37 PM IST | Updated: June 9, 2026 07:38 PM IST

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ കെ​എ​സ്‌​യ - യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് വ​ൻ ആ​ശ്വാ​സം. കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ൾ​ക്കും ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ, പോ​ലീ​സു​കാ​രാ​യ എ​സ്. സ​ന്ദീ​പ്, അ​രു​ൺ, വി​പി​ൻ, ഷൈ​ജു എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. കേ​സി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് കോ​ട​തി പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ന​വ​കേ​ര​ള സ​ദ​സി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ ഗ​ൺ​മാ​ൻ​മാ​രും പോ​ലീ​സു​കാ​രും ചേ​ർ​ന്ന് ക്രൂ​ര​മാ​യ മ​ർ​ദ​നം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് കേ​സ്. ഈ ​സം​ഭ​വ​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Tags : Navakerala Alappuzha Anticipatory Bail Latest News

Recent News

Corehub Up