x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ര് മാ​റ്റം; അ​ഞ്ജ​ലി നാ​യ​രു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​നം ഇ​ന്ന്


Published: April 4, 2026 11:25 AM IST | Updated: April 4, 2026 11:40 AM IST

കൊ​ച്ചി: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ അ​ഞ്ജ​ലി നാ​യ​രെ​ന്ന പേ​ര് ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടെ ആ​വ​ശ്യം ജി​ല്ലാ വ​ര​ണാ​ധി​കാ​രി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. നി​ല​വി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ഔ​ദ്യോ​ഗി​ക നാ​മ​മാ​യ പി.​വി.​അ​ഞ്ജ​ലി എ​ന്നാ​ണ് പേ​ര്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ട്ടി​ക​യി​ലും ഇ​വി​എ​മ്മി​ലും പി.​വി. അ​ഞ്ജ​ലി എ​ന്ന പേ​രി​ന് പ​ക​രം അ​ഞ്ജ​ലി നാ​യ​ർ എ​ന്ന പേ​ര് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഹ​ർ​ജി ന​ൽ​കി​യ​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പോ​സ്റ്റ​റു​ക​ളി​ലും അ​ഞ്ജ​ലി നാ​യ​ർ എ​ന്ന പേ​രി​ലാ​ണ് പ​രി​ചി​ത​യെ​ന്നും ഇ​വി​എ​മ്മി​ൽ മ​റ്റൊ​രു പേ​രെ​ന്ന​ത് വോ​ട്ട​ർ​മാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

സ്ഥാ​നാ​ർ​ഥി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ജ​സ്റ്റീ​സ് പി.​വി.​കു​ഞ്ഞി​കൃ​ഷ്‌​ണ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ്ഥാ​നാ​ർ​ഥി അ​റി​യ​പ്പെ​ടു​ന്ന പേ​രി​ൽ മ​ത്സ​രി​ക്കു​ന്ന​ത​ല്ല ജ​നാ​ധി​പ​ത്യ​മെ​ന്നും മ​ന​സി​ലാ​ക്കാ​ൻ പ​റ്റാ​ത്ത​തു​കൊ​ണ്ട് ഒ​രു വോ​ട്ടു പോ​ലും ന​ഷ്ട​മാ​കാ​ൻ പാ​ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ എ​ൻ​ഡി​എ​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ ട്വ​ൻ്റി 20യു​ടെ സ്ഥാ​നാ​ർ​ഥി​യാ​ണ് അ​ഞ്ജ​ലി നാ​യ​ർ. സി​പി​എ​മ്മി​ൻ്റെ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​നും കോ​ൺ​ഗ്ര​സി​ൻ്റെ ദീ​പ​ക് ജോ​യി​യു​മാ​ണ് അ​ഞ്ജ​ലി​യു​ടെ എ​തി​രാ​ളി​ക​ൾ.

Tags : name change nda candidate election

Recent News

Corehub Up