കൊച്ചി: കടുത്ത ഇടത് വിരുദ്ധ തരംഗത്തിലും എന്‍ഡിഎ സഖ്യത്തിനു നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായെന്നു ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്. യുഡിഎഫിന് അനുകൂല തരംഗമല്ല കേരളത്തിലുണ്ടായത്. പിണറായി വിരുദ്ധ തരംഗമാണ് ആഞ്ഞുവീശിയത്.
പിണറായി വിജയന്റെ ധാര്‍ഷ്ഠ്യത്തിനും അഹങ്കാരത്തിനുമെതിരേ വിധിയെഴുതണമെന്നു നിശ്ചയിച്ചുറപ്പിച്ചാണ് ജനം പോളിംഗ് സ്റ്റേഷനില്‍ എത്തിയത്. പാര്‍ട്ടിഭേദമന്യ ജനം ഒറ്റക്കെട്ടായി പിണറായിക്കെതിരേ വോട്ട് ചെയ്തു.
വെള്ളപ്പൊക്കം, നിപ്പ, കോവിഡ് തുടങ്ങിയ ദുരന്തങ്ങളില്‍ വലഞ്ഞ മലയാളികര്‍ക്ക് ഒന്നാം പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം തിരിച്ചറിയാന്‍ സാധിച്ചില്ല. അതാണു തുടര്‍ഭരണം കിട്ടാന്‍ കാരണം. സിപിഎമ്മിന്റെയും പിണറായി വിജയന് സര്‍ക്കാരിന്റെയും ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ ശക്തമായ നിലപാടാണ് ട്വന്റി 20 പാര്‍ട്ടിയും സ്വീകരിച്ചുവന്നത്.
മത്സരിച്ച 19 സീറ്റിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞു-സാബു പത്രസമ്മേളനത്തിൽ പറഞ്ഞു.
Tags : Sabu Jacob NDA twenty 20 cpm