x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ഗീ​യ​ത​യു​മാ​യി സ​ന്ധി​യി​ല്ല: സ​തീ​ശ​ൻ


Published: May 16, 2026 02:01 AM IST | Updated: May 16, 2026 02:01 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കാ​​​​ല​​​​ത്ത് പോ​​​​ലും വ​​​​ർ​​​​ഗീ​​​​യ​​​​ത​​​​യു​​​​മാ​​​​യി സ​​​​ന്ധി ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും ഇ​​​​നി​​​​യും അ​​​​തു തു​​​​ട​​​​രു​​​​മെ​​​​ന്നും നി​​​​യു​​​​ക്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

കേ​​​​ര​​​​ള​​​​ത്തെ ഭി​​​​ന്നി​​​​പ്പി​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല. ​​​​വി​​​​ദ്വേ​​​​ഷപ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് എ​​​​തി​​​​രേ ഒ​​​​രു ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു​​​​മി​​​​ല്ല. മ​​​​തേ​​​​ത​​​​ര നി​​​​ല​​​​പാ​​​​ടി​​​​ൽ ഉ​​​​റ​​​​ച്ചു നി​​​​ൽ​​​​ക്കും.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് കാ​​​​ല​​​​ത്തും ബി​​​​ജെ​​​​പി വ​​​​ർ​​​​ഗീ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​മാ​​​​ണ് ന​​​​ട​​​​ത്തി​​​​യ​​​​ത്. മു​​​​സ്‌​​​​ലിം ലീ​​​​ഗ് യു​​​​ഡി​​​​എ​​​​ഫി​​​​ലെ പ്ര​​​​ധാ​​​​ന ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​യാ​​​​ണ്. യു​​​​ഡി​​​​എ​​​​ഫ് വി​​​​ജ​​​​യ​​​​ത്തി​​​​ൽ അ​​​​വ​​​​ർ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് വ​​​​ഹി​​​​ച്ചു. കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ കാ​​​​ലം മു​​​​ത​​​​ൽ​​​​ക്കെ ലീ​​​​ഗ് യു​​​​ഡി​​​​എ​​​​ഫി​​​​നൊ​​​​പ്പ​​​​മു​​​​ണ്ട്.

വി​​​​ദ്വേ​​​​ഷ കാ​​​​ന്പ​​​​യി​​​​ൻ ന​​​​ട​​​​ത്തി സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ വി​​​​ഭ​​​​ജ​​​​നം ഉ​​​​ണ്ടാ​​​​ക്കാ​​​​നാ​​​​ണ് ലീ​​​​ഗി​​​​നെ ഒ​​​​റ്റ​​​​തി​​​​രി​​​​ഞ്ഞ് ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. മു​​​​സ്‌​​​​ലിം ലീ​​​​ഗ് ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യാ​​​​ൽ ആ ​​​​സ്പേ​​​​സ് വ​​​​ർ​​​​ഗീ​​​​യ ശ​​​​ക്തി​​​​ക​​​​ൾ കൊ​​​​ണ്ടു​​​​പോ​​​​കും. അ​​​​തി​​​​നെ ത​​​​ട​​​​ഞ്ഞു നി​​​​ർ​​​​ത്തു​​​​ന്ന രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​യാ​​​​ണ് ലീ​​​​ഗ്. ലീ​​​​ഗി​​​​നെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​ർ അ​​​​ത് മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം.

സാ​​​​മു​​​​ദാ​​​​യി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ൾ ത​​​​നി​​​​ക്കെ​​​​തി​​​​രേ പ​​​​റ​​​​യ​​​​ട്ടെ. വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യി ത​​​​ന്നെ ഇ​​​​ഷ്ട​​​​മ​​​​ല്ലാ​​​​ത്ത​​​​വ​​​​രു​​​​ണ്ടാ​​​​കും. പ​​​​ക്ഷേ വ​​​​ർ​​​​ഗീ​​​​യ​​​​ത പ​​​​റ​​​​യ​​​​രു​​​​ത്. ഞ​​​​ങ്ങ​​​​ളു​​​​ടേ​​​​ത് മ​​​​തേ​​​​ത​​​​ര കേ​​​​ര​​​​ള​​​​മെ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണ്. അ​​​​തി​​​​ൽ ഒ​​​​രു പോ​​​​റ​​​​ൽ ഏ​​​​ൽ​​​​പ്പി​​​​ക്കാ​​​​ൻ പോ​​​​ലും അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്നും മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വേ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : V.D. Satheesan Not Agreement Cast

Recent News

Corehub Up