x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമിതവേഗത്തില്‍ അപകടം; നമ്പര്‍ പ്ലേറ്റ് ഊരിമാറ്റി കാർ ഉപേക്ഷിച്ച് ഉടമകൾ മുങ്ങി


Published: April 14, 2026 12:36 PM IST | Updated: April 14, 2026 12:36 PM IST

കൊച്ചി: അപകടത്തിനു പിന്നാലെ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റി മുങ്ങി ഉടമകൾ. എറണാകുളം ബോട്ട് ജെട്ടിയില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.

അമിതവേഗത്തില്‍ എത്തിയ വെളുത്ത ഫോക്സ്‌വാഗൺ കാര്‍ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരം ഒടിഞ്ഞു വീണു.

ഇതിനു പിന്നാലെ ഭാഗികമായി തകർന്ന കാറിന്‍റെ നമ്പർപ്ലേറ്റ് ഊരി മാറ്റിയ ശേഷം ഉടമകൾ കടന്നുകളയുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

 

Tags : Accident Car abandon

Recent News

Corehub Up