ഏഴിമല: ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാഡമിയിൽ ബിരുദദാന ചടങ്ങ് നടന്നു. പാസിംഗ് ഔട്ട് പരേഡ് ഇന്ന് നടക്കും. 109-ാമത് ഇന്ത്യൻ നേവൽ അക്കാഡമി കോഴ്സിൽ മികവു പുലർത്തിയ മിഡ്ഷിപ്പ്മാൻമാർക്കാണു ബിരുദങ്ങൾ സമ്മാനിച്ചത്.
109-ാമത് ബാച്ചിൽ 87 കേഡറ്റുകളാണുള്ളത്. ഇവരിൽ ശ്രീലങ്ക, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 10 കേഡറ്റുകളുമുൾപ്പെടുന്നു.
ഇവർക്കാണ് ബിടെക് ബിരുദങ്ങൾ നൽകിയത്. ബിരുദ ദാനച്ചടങ്ങിൽ മുഖ്യാതിഥിയായ ഐഎസ്ആർഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ ഡോ. വി. നാരായണൻ പരിശീലന കാലത്ത് കൂടുതൽ മികവു പുലർത്തിയ മിഡ്ഷിപ്പ് മാൻമാരായ കെ.കെ. വിഷ്ണു, ഋഷവ് കുമാർ, അർജുൻ സിംഗ് എന്നിവർക്ക് ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് റോളിംഗ് ട്രോഫി സമ്മാനിച്ചു.
വൈസ് അഡ്മിറൽ മനീഷ് ചദ്ദ, പരിശീലകർ, കേഡറ്റുകളുടെ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Tags : Passing out parade ezhimala naval academy