കോട്ടയം: മുന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ വസതിയില് ഇന്നലെ നടത്തിയ ഇഡി പരിശോധനയും തുടരന്വേഷണവും സ്വാഗതാര്ഹമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കേസിലെ പരാതിക്കാരനുമായ ഷോണ് ജോര്ജ് .
കഴിഞ്ഞ 10 വര്ഷത്തിനിടയില് പിണറായി വിജയന് മകള്ക്കുവേണ്ടി നടത്തിയ എല്ലാ കള്ളത്തരങ്ങളും കൊള്ളയും കൂടുതൽ അന്വേഷിക്കാന് ഇഡി തയാറാകണമെന്നും ഷോണ് ജോര്ജ് പറഞ്ഞു.
പിണറായി വിജയനും മകളും കേസിൽ കുടുങ്ങും. പണം കൈപ്പറ്റിയ നിരവധി നേതാക്കളുമുണ്ട്. വീണാ വിജയനുമായി ബന്ധപ്പെട്ടവരുടെ വിദേശ അക്കൗണ്ടുകൾ പരിശോധിക്കണം.
കോടിക്കണക്കിനു രൂപയുടെ ഇടപാടാണ് ഇതിലൂടെ നടന്നിട്ടുള്ളത്. രാജ്യ സുരക്ഷയും ഈ കേസിൽ ബാധകമാണെന്ന് ഷോൺ പറഞ്ഞു. പരാതിക്കാരന്റെ വീട്ടിലേക്കു മാര്ച്ച് നടത്തി സിപിഎമ്മും ഡിവൈഎഫ്ഐയും ആന മണ്ടത്തരമാണ് കാണിച്ചിരിക്കുന്നത്.
ആക്രമണവും ഭീഷണിയുമായി ആരു വന്നാലും അതിനെ നേരിടുമെന്നും കുറ്റക്കാര്ക്കു കടുത്ത ശിക്ഷ ലഭിക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്നും ഷോണ് പറഞ്ഞു.
Tags : Pinarayi vijayan Veena implicated shone George