x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ക​ഞ്ഞ കൊ​ള്ളി പു​റ​ത്തോ?; ജി.​സു​ധാ​ക​ര​നെ കാ​ണാ​തെ മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി


Published: March 7, 2026 12:35 PM IST | Updated: March 7, 2026 12:39 PM IST

ആ​ല​പ്പു​ഴ: സി​പി​എ​മ്മു​മാ​യി ഇ‌​ട​ഞ്ഞു നി​ൽ​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് ജി.​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ത്തി​ല്ല. മ​ങ്കൊ​മ്പി​ലെ എ​സി റോ​ഡ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി പെ​രു​മ്പ​ളം പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യി പോ​യി.

ഇ​തി​ന് പി​ന്നാ​ലെ പെ​രു​മ്പ​ളം പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ത​ത്സ​മ​യ സ്ട്രീ​മിം​ഗി​ലു​ള്ള എ​ഫ്ബി ലൈ​വ് ത​ന്‍റെ പേ​ജി​ൽ നി​ന്ന് ജി.​സു​ധാ​ക​ര​ൻ നീ​ക്കി. ത​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ നി​ന്നു​ള്ള അ​ഡ്‌​മി​നാ​ണ് എ​ഫ്‌​ബി ലൈ​വി​ട്ട​തെ​ന്ന് സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. പെ​രു​മ്പ​ളം പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നേ​രി​ട്ട് ക്ഷ​ണി​ച്ചെ​ങ്കി​ലും കാ​ലി​ന് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഹ​രി​ശ​ങ്ക​ർ, സി.​എ​സ്. സു​ജാ​ത എ​ന്നി​വ​ർ സു​ധാ​ക​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി മു​ഖ്യ​മ​ന്ത്രി എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

Tags : g. sudhakaran pinarayi vijayan cpm alappuzha

Recent News

Corehub Up