x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണം; മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും


Published: March 9, 2026 07:17 PM IST | Updated: March 9, 2026 07:24 PM IST

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഇ​പ്പോ​ൾ ഉ​യ​ർ​ന്നു​വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ എ​ൽ​ഡി​എ​ഫി​ന് ദോ​ഷ​മാ​കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത്. ചൊ​വ്വാ​ഴ്ച മ​ന്ത്രി​സ​ഭാ യോ​ഗ​വും ചേ​രു​ന്നു​ണ്ട്. എന്നാൽ മ​ന്ത്രിസ​ഭാ യോ​ഗ​ത്തി​ൽ ഗ​ണേ​ഷ് പ​ങ്കെ​ടു​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​വ​ന്നി​ട്ടി​ല്ല. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും ഗ​ണേ​ഷ് കു​മാ​റി​നെ​തി​രെ സ​മാ​ന ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു.

ആ ​സ​മ​യ​ത്ത് എ​ൽ​ഡി​എ​ഫ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഗ​ണേ​ഷ് കു​മാ​റി​നെ കാ​ണാ​ന്‍ പാ​ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ള​ക​ത്തെ കു​ടും​ബ വീ​ട്ടി​ല്‍ ക​ണ്ടെ​ന്നും ഫോ​ട്ടോ ഉ​ള്‍​പ്പ​ടെ തെ​ളി​വു​ക​ള്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നു​മാ​ണ് ബി​ന്ദു മേ​നോ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. താ​ന്‍ വി​ളി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഇ​ട​പെ​ട്ടി​ല്ല.

മ​ന്ത്രി​യു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍ ത​ന്നെ മ​ര്‍​ദ്ദി​ച്ചെ​ന്നും ഫോ​ണ്‍ പ​രി​ശോ​ധി​ച്ചെ​ന്നും ബി​ന്ദു മേ​നോ​ന്‍ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം ഗ​ണേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം രം​ഗ​ത്ത് വ​ന്നു.

Tags : pinarayi vijayan kbganeshkumar ldf election

Recent News

Corehub Up