x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ​യു​ടെ ലോ​ക്ക​ർ തു​റ​ക്ക​ട്ടെ, മ​ഹാ​കാ​ര്യ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന് നോ​ക്കാ​മ​ല്ലോ: പി​ണ​റാ​യി വി​ജ​യ​ൻ


Published: June 19, 2026 01:04 PM IST | Updated: June 19, 2026 01:04 PM IST

തിരുവനന്തപുരം: മാ​സ​പ്പ​ടി കേ​സി​ൽ മ​ക​ൾ ടി.​വീ​ണ​യു​ടെ ബാ​ങ്ക് ലോ​ക്ക​ർ തു​റ​ന്നു​കൊ​ണ്ടു​ള്ള ഇ​ഡി പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. കേ​സി​ൽ നേ​ര​ത്തേ ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​ണ്. വീ​ട്ടി​ലെ​ത്തി​യും ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യ​താ​ണ്. ബാ​ങ്ക് ലോ​ക്ക​ർ കാ​ണ​ണ​മെ​ന്ന് അ​വ​ർ​ക്ക് തോ​ന്നി​ക്കാ​ണു​മെ​ന്നും പി​ണ​റാ​യി പ്ര​തി​ക​രി​ച്ചു.

നി​ങ്ങ​ളും കാ​മ​റ​യും കൊ​ണ്ട് ചെ​ന്നു​നോ​ക്കു മ​ഹാ​കാ​ര്യ​ങ്ങ​ളോ വി​സ്മ​യ​ങ്ങ​ളോ ഉ​ണ്ടാ​കു​മോ എ​ന്ന് നോ​ക്കാ​മ​ല്ലോ​യെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പി​ണ​റാ​യി പ​റ​ഞ്ഞു. മാ​സ​പ്പ​ടി കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം എം​ജി റോ​ഡി​ലെ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

കേ​സി​ൽ വീ​ണ അ​ട​ക്ക​മു​ള്ള​വ​രെ ക​ഴി​ഞ്ഞ ദി​വ​സം ഇ​ഡി കൊ​ച്ചി​യി​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റ് അ​ട​ക്ക​മു​ള്ള​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഭാ​ഗി​ക​മാ​യ രേ​ഖ​ക​ൾ മാ​ത്ര​മാ​ണ് ഇ​ഡി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ലോ​ക്ക​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത് തു​റ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​ത്. എ​ച്ച്ഡി​എ​ഫ്സി ബാ​ങ്കി​ലെ അ​ട​ക്കം വീ​ണ​യു​ടെ മൂ​ന്ന് അ​ക്കൗ​ണ്ടു​ക​ളും നേ​ര​ത്തേ ഇ​ഡി മ​ര​വി​പ്പി​ച്ചി​രു​ന്നു.

Tags : Pinarayi Vijayan ED t veena bank locker

Recent News

Corehub Up