x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രിമാരില്‍ പ്രായത്തില്‍ മുമ്പന്‍ കുഞ്ഞാലിക്കുട്ടി; ബേബി ഒ.ജെ. ജനീഷ്

കെ. ഇന്ദ്രജിത്ത്
Published: May 18, 2026 01:28 PM IST | Updated: May 18, 2026 01:28 PM IST

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയില്‍ പ്രായത്തില്‍ മുമ്പന്‍ മുസ്‌ലിം ലീഗിലെ പി.കെ. കുഞ്ഞാലിക്കുട്ടി. 74 കാരനായ പി.കെ. കുഞ്ഞാലിക്കുട്ടി ഭരണപരിചയത്തിലും ഏറെ മുന്നിലാണ്.

35 വര്‍ഷം മുന്‍പ് 1991ലെ കെ. കരുണാകരന്‍ മന്ത്രിസഭയിലാണ് ആദ്യമായി അംഗമാകുന്നത്. എ.കെ. ആന്‍റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളിലും അംഗമായി.

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മന്ത്രിസഭയില്‍ എത്തിയ സണ്ണി ജോസഫാണ് പ്രായത്തില്‍ രണ്ടാമന്‍- 73 വയസ്.

മന്ത്രിമാരില്‍ ബേബി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ.ജെ. ജനീഷാണ്. 37 കാരനായ ജനീഷ് ആദ്യമത്സരത്തില്‍ വിജയിച്ചതോടെയാണ് മന്ത്രിസഭയിലും എത്തിയത്. യുവത്വത്തിന് പ്രാധാന്യമുള്ള മന്ത്രിസഭയില്‍ 50 വയസില്‍ താഴെ പ്രായമുള്ള ആറു പേരുണ്ട്.

Tags : PK Kunhalikutty minister O.J. Janish

Recent News

Corehub Up