തിരുവനന്തപുരം: തലസ്ഥാനത്തെ പുതുവത്സരാഘോഷത്തിൽ ഗുണ്ടകൾക്ക് വിലക്കേർപ്പെടുത്തി പോലീസ്. ഡിജെ പാർട്ടികൾ ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ ഗുണ്ടാ ലിസ്റ്റിൽപെട്ടവരെ പങ്കെടുപ്പിക്കരുതെന്നാണ് സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശം.
ഗുണ്ടാ ലിസ്റ്റിലോ കാപ്പാ കേസുകളിലോ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഡിജെ പാർട്ടികളിൽ പങ്കെടുപ്പിച്ചാൽ അതിന്റെ ഉത്തരവാദിത്വം നടത്തിപ്പുകാർക്കായിരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
ഇത്തരം പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ എഴുതി സൂക്ഷിക്കണം, അവരെ പരിശോധിക്കണം, ആയുധങ്ങൾ കൈവശമില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. തലസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങൾക്കായി 1200 പോലീസുകാരെയാണ് വിന്യസിക്കുക.
Tags : kerala police trivandrum New Year celebration dj party