x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടും​ബ​വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​നെ​ത്തി; പോ​ലീ​സു​കാ​ര​നെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു


Published: May 15, 2026 11:50 PM IST | Updated: May 15, 2026 11:58 PM IST

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​നെ​ത്തി​യ സ​ഹ​പ്ര​വ​ർ​ത്ത​ക​നെ പോ​ലീ​സു​കാ​ര​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം വി​കാ​സ് ഭ​വ​ൻ ക്വാ​ർ​ട്ടേ​ഴ്സി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ അ​ൻ​സാ​റി​നാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​നാ​യ അ​നീ​ഷി​നെ മ്യൂ​സി​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​നീ​ഷി​ന്‍റെ വീ​ട്ടി​ലെ കു​ടും​ബ​വ​ഴ​ക്ക് പ​രി​ഹ​രി​ക്കാ​നാ​ണ് അ​ൻ​സാ​ർ എ​ത്തി​യ​ത്. സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​നീ​ഷ് അ​ൻ​സാ​റി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ അ​ൻ​സാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. അ​നീ​ഷി​നെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെന്ന് മ്യൂ​സി​യം പോ​ലീ​സ് പറഞ്ഞു.

Tags : police stabbed thiruvananthapuram

Recent News

Corehub Up