കൊച്ചി: ട്വന്റി 20യുടെ എൻഡിഎ പ്രവേശനത്തിൽ പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ പാർട്ടിവിട്ടു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനവും പാർട്ടി ഭാരവാഹിത്വവും ഒഴിഞ്ഞതായി പൂജ ജോമോൻ പറഞ്ഞു.
ഇതോടെ ട്വന്റി 20ക്ക് പൂതൃക്ക പഞ്ചായത്ത് ഭരണവും നഷ്ടപ്പെട്ടു. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. തുടർന്ന് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് ഭരണം ട്വന്റി 20 പിടിക്കുകയായിരുന്നു. സ്ഥാനം രാജിവച്ചതിനു പിന്നാലെ സാബു ജേക്കബിനെതിരെ രൂക്ഷവിമർശനവും അവർനടത്തി.
മുമ്പ് പാർട്ടിയിൽ നിന്ന് രാജിവെച്ച ഒരാൾ സ്കൂൾ ബസ് ഇടിച്ച് മരണപ്പെട്ടിരുന്നു. ഇതിൽ അന്വേഷണം വേണമെന്നും പൂജ ജോമോൻ ആവശ്യപ്പെട്ടു.
Tags : leave party Pooja Jomon twenty 20