ഞാറയ്ക്കലിലെ എം.കെ.ഇ.എൽ മറൈൻ നിർമാണ യൂണിറ്റിൽ ജോസ് ബാബു മാളിയേക്കലും അഭിലാഷ് ടോമിയും.
കൊച്ചി: വിനോദസഞ്ചാര മേഖലയിലെ ബോട്ടുകളുടെയും കയാക്കുകളുടെയും നിർമാണകേന്ദ്രം കൊച്ചിയിൽ സജ്ജം. തദ്ദേശീയമായി രൂപകല്പന ചെയ്ത അഞ്ച് പുതിയ ഫ്ലാഗ്ഷിപ് വാട്ടർക്രാഫ്റ്റ് ലൈനുകൾ എംകെഇഎൽ മറൈൻ കമ്പനി പുറത്തിറക്കി.
ഞാറയ്ക്കലിലെ നിർമാണ യൂണിറ്റിൽ നടന്ന ചടങ്ങിൽ പ്രശസ്ത നാവികനും നാവികസേന മുൻ കമാൻഡറുമായ അഭിലാഷ് ടോമി പുതിയ ബോട്ട് നിരകളുടെ ഉദ്ഘാടനം നിർവഹിച്ചു.
നാവിക ആർക്കിടെക്ടും എംകെഇഎൽ മറൈൻ സ്ഥാപകനുമായ ജോസ് ബാബു മാളിയേക്കലിന്റെ നേതൃത്വത്തിലാണ് അത്യാധുനിക കോമ്പോസിറ്റ് റെസിൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉയർന്ന കാര്യക്ഷമതയുള്ള ഈ യാനങ്ങൾ നിർമിച്ചിരിക്കുന്നത്.
ടൂറിംഗ് ആൻഡ് എക്സ്പീഡിഷൻ കയാക്കുകൾ, വേലോർ പവർബോട്ട് സീരീസ്, വർക്ക് മോട്ടോർ ബോട്ടുകൾ, എയറോസെയിലിംഗ് ഫ്ലീറ്റ്, റേസിംഗ് എക്സ് എലൈറ്റ് എന്നീ അഞ്ചു മോഡലുകളാണ് ഇവിടെ നിർമിക്കുന്നത്.
സ്പോർട്സ് അക്കാദമികൾക്കും അന്താരാഷ്ട്ര മത്സരങ്ങൾക്കുമായി അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ചാണ് ബോട്ടുകൾ തയാറാക്കിയിട്ടുള്ളതെന്ന് ജോസ് ബാബു മാളിയേക്കൽ അറിയിച്ചു. റെസിൻ സാങ്കേതികവിദ്യയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സെയിലിംഗ് യോട്ടുകളും മോട്ടോർ ബോട്ടുകളും ഇവിടെ തദ്ദേശീയമായി നിർമിക്കും.
Tags : PowerBoats Kayaks Kochi Watercraft Manufacturing MKELMarineCompany Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash