തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യാശുപത്രിയിലെ നഴ്സുമാര്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന സമരം തുടരുന്നു. സ്വകാര്യാശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് നഴ്സുമാര്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചിട്ടുള്ളത്.
മാസശമ്പളം 40,000 രൂപയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് യുഎന്‍എ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചയ്ക്കകം ഉത്തരവിറക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്ന് യുഎന്‍എ സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
നഴ്സുമാര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലും മാനവീയം വീഥിയിലെ സമ്മേളനത്തിലും കോണ്‍ഗ്രസിലെയും ബിജെപിയിലെയും മറ്റ് വിവിധ സംഘടനകളിലെയും നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയില്‍ എത്തിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, ആര്‍എസ്പി നേതാവ് ഷിബു ബേബിജോണ്‍, ബിജെപി നേതാവ് ആര്.ശ്രീലേഖ ഉള്‍പ്പെടെയുള്ളവര്‍ നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തു വന്നിരുന്നു.
Tags : UNA united nurses association nurses strike private hospital