x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണയ്ക്ക് പരിക്കേറ്റതിൽ പ്രതിഷേധം; അമ്പലപ്പുഴയിൽ സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം


Published: February 25, 2026 11:47 PM IST | Updated: February 25, 2026 11:47 PM IST

അമ്പലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിന് കെഎസ്‌യു പ്രതിഷേധത്തിൽ പരിക്കേറ്റ സംഭവത്തിൽ സിപിഎം പ്രതിഷേധം ആർത്തിരമ്പി. സിപിഎം പ്രവർത്തകർ യുഡിഎഫിന്‍റെ ഫ്ളക്സ് ബോർഡുകളും കൊടികളും വ്യാപകമായി നശിപ്പിച്ചു. കരുമാടിയിൽ കോൺഗ്രസ് സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചരണത്തിന്‍റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകൾ, കൊടികൾ എന്നിവയാണ് കരുമാടി, അമ്പലപ്പുഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ തകർത്തത്.

വിവരമറിഞ്ഞ് കരുമാടിയിലെത്തിയ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ടി. എ. ഹാമിദ് ഉൾപ്പെടെയുള്ള നേതാക്കളുമായി സിപിഎം പ്രവർത്തകർ ഉന്തും തള്ളും നടത്തി. പിന്നീട് നാല് സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുയുഗ യാത്രയ്ക്ക് വ്യാഴാഴ്ച രാവിലെ അമ്പലപ്പുഴയിൽ സ്വീകരണം നൽകുന്നുണ്ട്. ഇവിടെയും സംഘർഷത്തിന് സാധ്യതയുണ്ടാകുമെന്നാണ് സൂചന.

Tags : veena george injury congress

Recent News

Corehub Up