x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ്വിദിന സന്ദർശനം: രാ​ഹു​ല്‍​ഗാ​ന്ധി കേ​ര​ള​ത്തി​ൽ


Published: March 6, 2026 12:41 PM IST | Updated: March 6, 2026 12:41 PM IST

തി​രു​വ​ന​ന്ത​പു​രം: ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി കേ​ര​ള​ത്തി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു ഹെ​ലി​കോ​പ്ട​ര്‍ മാ​ര്‍​ഗം അ​ദ്ദേ​ഹം കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​ത്തെ​ത്തി.

മ​ഹാ​ത്മ​ഗാ​ന്ധി ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്‍റെ ശ​താ​ബ്ദി സ​മ്മേ​ള​ന​ത്തി​ല്‍ അദ്ദേഹം പങ്കെടുത്തു. രാ​ജീ​വ് ഗാ​ന്ധി ക​ള്‍​ച്ച​റ​ല്‍ സെ​ന്‍ററാ​ണ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കൊ​ല്ല​ത്തെ പരിപാടിക്കു ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി ഇ​ടു​ക്കി കു​ട്ടി​ക്കാ​ന​ത്തേ​ക്ക് പോ​കും.

ശനിയാഴ്ച ശി​വ​ഗി​രി മ​ഠ​ത്തി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലും ടെ​ക്‌​നോ​പാ​ര്‍​ക്കി​ലെ പ​രി​പാ​ടി​യി​ലും രാ​ഹു​ല്‍ ഗാ​ന്ധി പ​ങ്കെ​ടു​ക്കും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​യി​ക്കു​ന്ന പു​തു​യു​ഗ​യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് നാ​ളെ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തി​ല്‍ അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും.

Tags : Rahul Gandhi Kerala visit

Recent News

Corehub Up