കൊച്ചി: ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന നേതാവായിരുന്ന രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം.
ആരോഗ്യപരമായ കാരണങ്ങളാലാണു എസ്ഡിപിഐ പ്രവര്‍ത്തകനായ നവാസിന് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് കര്‍ശന ഉപാധികളോടെ 30 ദിവസത്തെ ജാമ്യം അനുവദിച്ചത്. പൂര്‍ണമായും കിടപ്പിലാണെന്നും ദൈനംദിന കാര്യങ്ങള്‍ക്കായി മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
Tags : Ranjith Sreenivasan murder: