കൊച്ചി: പീഡനക്കേസിൽ റിമാന്‍ഡിൽ കഴിയുന്ന സംവിധായകന് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത രഞ്ജിത്ത് നിലവില്‍ എറണാകുളം സബ് ജയിലിലാണ്. രഞ്ജിത്തിനെ മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പോലീസും എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകും.
ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലെ കാരവനില്‍ വച്ചാണ് രഞ്ജിത്ത് യുവനടിയോടു ലൈംഗികാതിക്രമം നടത്തിയത്. ഈ കാരവന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരി 30നായിരുന്നു സംഭവം. മാനസികമായി തകര്‍ന്ന നടി കൗണ്‍സലിംഗിനും ട്രീറ്റ്മെന്റിനും ശേഷമാണ് കഴിഞ്ഞ 28ന് പരാതി നല്‍കിയത്.
പിന്നാലെ കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. തനിക്കെതിരായ പരാതി വ്യാജമാണെന്നാണ് രഞ്ജിത്ത് കോടതിയില്‍ പറഞ്ഞത്.