x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോലീസ് ചമഞ്ഞ് കവര്‍ച്ച; യുവാക്കള്‍ അറസ്റ്റില്‍


Published: March 20, 2026 05:39 PM IST | Updated: March 20, 2026 05:39 PM IST

കൊച്ചി: എറണാകുളം എസ്ആര്‍എം റോഡിലെ ഹോട്ടലില്‍ പോലീസുകാരെന്ന വ്യാജേന കോഴിക്കോട് സ്വദേശിയായ യുവാവിനെയും പെണ്‍സുഹൃത്തിനെയും മര്‍ദിക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.

ചേര്‍ത്തല വയലാര്‍ നാഗംകുളങ്ങര ജംഗ്ഷന്‍ പീടികത്തറയില്‍ എന്‍.കെ. അമല്‍(25), എറണാകുളം പള്ളുരുത്തി കട്ടത്തറ വീട്ടില്‍ ഭവന്‍ (36), ഇടുക്കി പാറപ്പുറ പിണക്കാട്ടുവീട്ടില്‍ തോമസ് ചാക്കോ (30) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ജിജിന്‍ ജോസഫ്, പ്രിന്‍സിപ്പല്‍ എസ്‌ഐ ഗ്ലാഡ് വിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടിന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. എസ്ആര്‍എം റോഡിലുള്ള നോവ ഹോട്ടലിലെ റിസപ്ഷന്‍ ഏരിയയില്‍ വച്ച് പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി ഐഫോണ്‍ പിടിച്ചു വാങ്ങി. തുടര്‍ന്ന് പ്രതികള്‍ മൂവരും ചേര്‍ന്ന് പരാതിക്കാരനെ ബലം പ്രയോഗിച്ച് രണ്ടാം നിലയിലെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അകത്തു കയറി പെണ്‍ സുഹൃത്തിന്‍റെ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ ബ്രേസ്‌ലെറ്റ് കൈക്കലാക്കി.

പരാതിക്കാരനിൽനിന്ന് 5,000 രൂപ ബലമായി പിടിച്ചുവാങ്ങി. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ സ്റ്റേഷനില്‍ കൊണ്ടുപോയി കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി രാവിലെ ആറുവരെ ക്രൂരമായി മര്‍ദിക്കുകയും 1,50,000 രൂപ വില വരുന്ന സാധനങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.

പോലീസിന്‍റെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ അംഗങ്ങളാണെന്നും ലഹരിക്കേസില്‍ കുടുക്കുമെന്നും പറഞ്ഞാണ് കവര്‍ച്ച നടത്തിയത്. യുവാവിനെയും യുവതിയെയും രണ്ട് മണിക്കൂറോളം മുറിയില്‍ തടങ്കലില്‍ വയ്ക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Tags : Robbery police youth arrested arrested

Recent News

Corehub Up