ആലപ്പുഴ: മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ പാർട്ടി നേതൃത്വത്തിനെതിരേ നടത്തിയ പരസ്യ വിമർശനങ്ങളോട് പ്രതികരിക്കാതെ മന്ത്രി സജി ചെറിയാൻ. പാർട്ടി അംഗത്വം പുതുക്കില്ലെന്ന സുധാകരന്റെ നിലപാടിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് താൻ കണ്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
വിഷയത്തിൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും ആരെങ്കിലും കുറിപ്പ് തനിക്ക് അയച്ചുതരൂ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
63 വർഷത്തെ പാർട്ടി പാരമ്പര്യമുള്ള തന്നെ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കളിയാക്കിയെന്നത് അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചതാണ് സുധാകരൻ സിപിഎമ്മിനെതിരേ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.
പാർട്ടിയുടെ സ്ഥാനാർഥി പട്ടിക നിശ്ചയിക്കാൻ ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരാനിരിക്കേ സുധാകരന്റെ പരസ്യ നിലപാട് വലിയ വെല്ലുവിളിയാണ് സിപിഎമ്മിന് സൃഷ്ടിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ സുധാകരന്റെ പരസ്യ പ്രതികരണവും ചർച്ച ചെയ്തേക്കും.
Tags : CPM Saji Cherian G Sudhakaran