x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എല്ലി​​ല്ലാ​​ത്ത നാ​​വു​​കൊ​​ണ്ട് നു​​ണ പ​​റ​​യു​​ന്ന​​ത് ആ​​രാ​​ണെന്ന് സതീശൻ


Published: March 29, 2026 02:45 AM IST | Updated: March 29, 2026 02:45 AM IST

 കൊ​​​​ച്ചി: ആ​​​​ര്‍​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി അ​​​​ട​​​​ച്ചി​​​​ട്ട മു​​​​റി​​​​യി​​​​ല്‍ ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യ​​​​ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍. ആ​​​​ര്‍​എ​​​​സ്എ​​​​സ് നേ​​​​താ​​​​വി​​​​നെ കാ​​​​ണാ​​​​ന്‍ എ​​​​ഡി​​​​ജി​​​​പി​​​​യെ അ​​​​യ​​​​ച്ച​​​​തും ഒ​​​​ന്നാം ന​​​​മ്പ​​​​ര്‍ കാ​​​​ര്‍ മാ​​​​റ്റി അ​​​​ട​​​​ച്ചി​​​​ട്ട മു​​​​റി​​​​യി​​​​ല്‍ ശ്രീ ​​​​എ​​​​മ്മി​​​​ന്‍റെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ല്‍ ആ​​​​ര്‍​എ​​​​സ്എ​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യ​​​​തും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നാ​​​​ണ്. ഇ​​​​തേ​​​​ക്കു​​​​റി​​​​ച്ച് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ല്‍ മു​​​​ഖ​​​​ത്തു നോ​​​​ക്കി ചോ​​​​ദി​​​​ച്ചി​​​​ട്ടും മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യാ​​​​തെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ത​​​​ല​​​​കു​​​​നി​​​​ച്ചി​​​​രു​​​​ന്നു. ച​​​​ര്‍​ച്ച ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് ശ്രീ ​​​​എം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​പ്പോ​​​​ള്‍ സ്വ​​​​ന്തം കാ​​​​ര്യം പ​​​​റ​​​​ഞ്ഞി​​​​ട്ട് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ മ​​​​റ്റു​​​​ള്ള​​​​വ​​​​രെ ഉ​​​​പ​​​​ദേ​​​​ശി​​​​ക്കാ​​​​ന്‍ വ​​​​ന്നാ​​​​ല്‍ മ​​​​തി.

ഞ​​​​ങ്ങ​​​​ള്‍​ക്ക് ആ​​​​ര്‍​എ​​​​സ്എ​​​​സു​​​​മാ​​​​യി ഒ​​​​രു ബ​​​​ന്ധ​​​​വു​​​​മി​​​​ല്ല. പ​​​​റ​​​​വൂ​​​​രി​​​​ല്‍ ബി​​​​ഡി​​​​ജെ​​​​എ​​​​സി​​​​ന്‍റെ സ്ഥാ​​​​നാ​​​​ര്‍​ഥി മാ​​​​റി ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി. ഒ​​​​രു സ്ഥ​​​​ല​​​​ത്തും ഒ​​​​രു ഡീ​​​​ലും ന​​​​ട​​​​ക്കി​​​​ല്ല. പ​​​​റ​​​​വൂ​​​​രി​​​​ല്‍ ബി​​​​ജെ​​​​പി​​​​യു​​​​ടെ വോ​​​​ട്ട് കൂ​​​​ടി വ​​​​ന്നി​​​​ട്ടേ​​​​യു​​​​ള്ളൂ. 2016ലാ​​​​ണ് ബി​​​​ഡി​​​​ജെ​​​​എ​​​​സ് സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യെ നി​​​​ര്‍​ത്തി എ​​​​ന്നെ തോ​​​​ല്‍​പ്പി​​​​ക്കാ​​​​ന്‍ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. അ​​​​ന്ന് 28,000 വോ​​​​ട്ടാ​​​​ണ് അ​​​​വ​​​​ര്‍​ക്കു കി​​​​ട്ടി​​​​യ​​​​ത്. അ​​​​ന്ന് 20,000 വോ​​​​ട്ടി​​​​ന് ഞാ​​​​ന്‍ വി​​​​ജ​​​​യി​​​​ച്ചു. ഇ​​​​പ്പോ​​​​ള്‍ ആ​​​​ര്‍.​​​​വി. ബാ​​​​ബു​​​​വും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഒ​​​​ന്നി​​​​ച്ചു​​​നി​​​​ല്‍​ക്കു​​​​ക​​​​യാ​​​​ണ്. മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് വ​​​​രു​​​​ന്ന ബി​​​​ജെ​​​​പി​​​​യു​​​​ടെ വോ​​​​ട്ട് ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള എ​​​​ല്‍​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ക്കു ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ബി​​​​ജെ​​​​പി നേ​​​​താ​​​​വ് സെ​​​​ന്‍​കു​​​​മാ​​​​ര്‍ ആ​​​​ഹ്വാ​​​​നം ചെ​​​​യ്ത​​​​തെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

വെ​​​​ല്‍​ഫെ​​​​യ​​​​ര്‍ പാ​​​​ര്‍​ട്ടി യു​​​​ഡി​​​​എ​​​​ഫി​​​​ന് പി​​​​ന്തു​​​​ണ ന​​​​ല്‍​കി​​​​യ​​​​പ്പോ​​​​ള്‍ മാ​​​​ത്ര​​​​മാ​​​​ണ് എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും പ്ര​​​​ശ്‌​​​​നം. ആ​​​​ര്‍​എ​​​​സ്എ​​​​സു​​​​മാ​​​​യി ചി​​​​ല​​​കാ​​​​ല​​​​ത്ത് ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​ത് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നാ​​​​ണ്. പാ​​​​ര്‍​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും അ​​​​ക്കാ​​​​ര്യം പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. എ​​​​ന്നി​​​​ട്ടാ​​​​ണ് ഒ​​​​രു ബ​​​​ന്ധ​​​​വും ഇ​​​​ല്ലെ​​​​ന്ന് ഇ​​​​പ്പോ​​​​ള്‍ നു​​​​ണ പ​​​​റ​​​​യു​​​​ന്ന​​​​ത്. എ​​​​ല്ലി​​​​ല്ലാ​​​​ത്ത നാ​​​​വു​​​​കൊ​​​​ണ്ട് നു​​​​ണ പ​​​​റ​​​​യു​​​​ന്ന​​​​ത് ആ​​​​രാ​​​​ണ്? ജ​​​​മാ അ​​​​ത്തെ ഇ​​​​സ്‌​​​ലാ​​​​മി​​​​യു​​​​മാ​​​​യി ഒ​​​​രു​​​കാ​​​​ല​​​​ത്തും ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​മാ അ​​​​ത്തെ ഇ​​​​സ്‌​​​ലാ​​​​മി​​​​യെ സ്വാ​​​​ഗ​​​​തം ചെ​​​​യ്യു​​​​ന്ന വീ​​​​ഡി​​​​യോ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ​​​​പ്പോ​​​​ള്‍ ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് സ​​​​മ്മ​​​​തി​​​​ച്ചു. ഇ​​​​പ്പോ​​​​ള്‍ എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന പി​​​​ഡി​​​​പി​​​​യും എ​​​​സ്ഡി​​​​പി​​​​ഐ​​​​യും മ​​​​തേ​​​​ത​​​​ര പാ​​​​ര്‍​ട്ടി​​​​ക​​​​ളാ​​​​ണോ. മ​​​​തേ​​​​ത​​​​ര പാ​​​​ര്‍​ട്ടി​​​​യും വ​​​​ര്‍​ഗീ​​​​യ പാ​​​​ര്‍​ട്ടി​​​​യും ആ​​​​രൊ​​​​ക്കെ​​​​യാ​​​​ണെ​​​​ന്ന് സി​​​​പി​​​​എ​​​​മ്മാ​​​​ണോ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​ത്. നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ടു കാ​​​​ലം സി​​​​പി​​​​എ​​​​മ്മി​​​​നൊ​​​​പ്പം നി​​​​ന്ന​​​​വ​​​​ര്‍ ഞ​​​​ങ്ങ​​​​ള്‍​ക്കു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​പ്പോ​​​​ള്‍ ഭൂ​​​​രി​​​​പ​​​​ക്ഷ വ​​​​ര്‍​ഗീ​​​​യ​​​​ത ഇ​​​​ള​​​​ക്കാ​​​​നാ​​​​ണു സി​​​​പി​​​​എം ശ്ര​​​​മി​​​​ച്ച​​​​ത്.

» വെ​​​ള്ളാ​​​പ്പ​​​ള്ളി​​​ക്കു മ​​​റു​​​പ​​​ടി​​​യി​​​ല്ല «

വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​ന്‍ എ​​​ന്നെ​​​​ക്കു​​​​റി​​​​ച്ച് എ​​​​ന്തു പ​​​​റ​​​​ഞ്ഞാ​​​​ലും കു​​​​ഴ​​​​പ്പ​​​​മി​​​​ല്ല. അ​​​​തി​​​​ലും മോ​​​​ശം വാ​​​​ക്കു​​​​ക​​​​ള്‍ അ​​​​ദ്ദേ​​​​ഹം എ​​​​ന്നെ​​​ക്കു​​​റി​​​​ച്ച് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. 90 വ​​​​യ​​​​സാ​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തോ​​​​ട് ഞാ​​​​ന്‍ എ​​​​ന്തി​​​​നാ​​​​ണ് മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യു​​​​ന്ന​​​​ത്. സ​​​തീ​​​ശ​​​ൻ കേ​​​ര​​​ള​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ ബ​​​ഫൂ​​​ണാ​​​ണെ​​​ന്ന് ഒ​​​രു ചാ​​​ന​​​ലി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വെ​​​ള്ളാ​​​പ്പ​​​ള്ളി ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.

» താക്കോലുണ്ട് വീടില്ല «

വ​​​​യ​​​​നാ​​​​ട്ടി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര്‍​മി​​​​ച്ച വീ​​​​ടു​​​​ക​​​​ള്‍ താ​​​​മ​​​​സ​​​​യോ​​​​ഗ്യ​​​​മാ​​​​കു​​​​ന്ന​​​​തി​​​​ന് മു​​​​മ്പാ​​​​ണ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത​​​​ത്. ഇ​​​​തു​​​​വ​​​​രെ ആ ​​​​വീ​​​​ട്ടി​​​​ല്‍ ആ​​​​ര്‍​ക്കും താ​​​​മ​​​​സി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല. ഉ​​​​ദ്ഘാ​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ട് ആ​​​​ര്‍​ക്കെ​​​​ങ്കി​​​​ലും താ​​​​ക്കോ​​​​ല്‍ കൊ​​​​ടു​​​​ത്തോ​​​​യെ​​​​ന്നും ലീ​​​​ഗ് പ​​​​ണി​​​​ത വീ​​​​ടു​​​​ക​​​​ളു​​​​ടെ താ​​​​ക്കോ​​​​ല്‍ കൈ​​​​മാ​​​​റി​​​​യ​​​​ല്ലോ​​​​യെ​​​​ന്നും സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വും ഒ​​​​രു കൊ​​​​ച്ചി​​​​നെ എ​​​​ടു​​​​ത്തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ണ് ആ ​​​​കു​​​​ട്ടി​​​​ക്കു വീ​​​​ടി​​​​ന്‍റെ താ​​​​ക്കോ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​തെ​​​​ന്നു​​​​മാ​​​​ണ് പ​​​​റ​​​​ഞ്ഞ​​​​ത്.

ആ ​​​​കു​​​​ട്ടി​​​​ക്ക് എ​​​​ന്തെ​​​​ല്ലാ​​​​മാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് ചെ​​​​യ്തു​​​കൊ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് ആ ​​​​കു​​​​ടും​​​​ബ​​​​ത്തോ​​​​ടു ചോ​​​​ദി​​​​ച്ചാ​​​​ല്‍ മ​​​​തി. ആ ​​​​കു​​​​ട്ടി​​​​യു​​​​ടെ പേ​​​​രി​​​​ല്‍ പ​​​​ര​​​​സ്യം ന​​​​ല്‍​കാ​​​​ന്‍ ഞ​​​​ങ്ങ​​​​ള്‍ ത​​​​യാ​​​​റ​​​​ല്ല. ആ ​​​​കു​​​​ടും​​​​ബം ചോ​​​​ദി​​​​ച്ച​​​​തെ​​​​ല്ലാം ചെ​​​​യ്തു കൊ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്.

» ശ​​​ബ​​​രി​​​മ​​​ല കൊ​​​ള്ള​​​യി​​​ൽ ന​​​ട​​​പ​​​ടി​​​യി​​​ല്ല «

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ള്‍​ക്കെ​​​​തി​​​​രേ അ​​​​ച്ച​​​​ട​​​​ക്ക ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും പാ​​​​ര്‍​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. മു​​​​ന്‍ മ​​​​ന്ത്രി​​​​യു​​​​ടെ​​​​യും ഇ​​​​പ്പോ​​​​ഴ​​​​ത്തെ മ​​​​ന്ത്രി​​​​യു​​​​ടെ​​​​യും പേ​​​​രു​​​​ക​​​​ള്‍ പ​​​​റ​​​​യു​​​​മെ​​​​ന്ന് ക​​​​രു​​​​തി​​​​യാ​​​​ണോ സി​​​​പി​​​​എം പ്ര​​​​തി​​​​ക​​​​ളെ സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ക​​​​വ​​​​ര്‍​ച്ച​​​​ക്കാ​​​​ര്‍​ക്കും കൊ​​​​ള്ള​​​​ക്കാ​​​​ര്‍​ക്കും കു​​​​ട​​​​പി​​​​ടി​​​​ച്ചു കൊ​​​​ടു​​​​ക്കു​​​​ന്ന സ​​​​ര്‍​ക്കാ​​​​രാ​​​​ണി​​​​ത്. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​യ​​​​പ്പോ​​​​ള്‍ എ​​​​ല്ലാ ദി​​​​വ​​​​സ​​​​വും പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തു​​​​ന്ന മു​​​​ഖ്യ​​​​മ​​​​ന്ത്രി ഈ ​​​​ചോ​​​​ദ്യ​​​​ങ്ങ​​​​ള്‍​ക്കൊ​​​​ക്കെ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​ണം- സ​​​​തീ​​​​ശ​​​​ന്‍ പ​​​​റ​​​​ഞ്ഞു.

നൂ​​​​റി​​​​ല​​​​ധി​​​​കം സീ​​​​റ്റ് നേ​​​​ടി യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​മെ​​​ന്ന് സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. നേ​​​​മ​​​​ത്ത് അ​​​​വ​​​​സാ​​​​ന റൗ​​​​ണ്ടി​​​​ല്‍ യു​​​​ഡി​​​​എ​​​​ഫും എ​​​​ല്‍​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ലാ​​​​കും മ​​​​ത്സ​​​​രം. പാ​​​​ല​​​​ക്കാ​​​​ട് യു​​​​ഡി​​​​എ​​​​ഫും ബി​​​​ജെ​​​​പി​​​​യും ത​​​​മ്മി​​​​ലാ​​​​ണു മ​​​​ത്സ​​​​രം-​​​പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Tags : V.D. Satheesan lying boneless tongue NDA LDF UDF Kerala Assembly Election Niyama Sabha Election

Recent News

Corehub Up