x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രി വികസന സമിതികളിൽ എസ്‌സി-എസ്ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 9, 2026 01:50 AM IST | Updated: July 9, 2026 01:50 AM IST

കെ. മുരളീധരൻ

തിരുവനന്തപുരം: ആശുപത്രി വികസന സമിതികളിൽ എസ്‌സി-എസ്ടി, വനിതാ പ്രാതിനിധ്യം നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്. സർക്കാർ പ്രതിനിധികളായാണ് ഇവർ സമിതികളിലെത്തുക.

കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള ആശുപത്രികളിലെ വികസന സമിതികളും, വികസന സൊസൈറ്റികളും പുനഃസംഘടിപ്പിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.

നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു തീരുമാനമെന്നും എസ്‌സി-എസ്ടി, വനിതാ വിഭാഗങ്ങളെ ചേർത്തുപിടിക്കുന്ന സർക്കാർ നയത്തിന്‍റെ ഭാഗമാണ് ആരോഗ്യവകുപ്പിന്‍റെ നടപടിയെന്നും മന്ത്രി അറിയിച്ചു.

Tags : SC-ST women representation development Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up