x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നം ഇ​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം


Published: April 26, 2026 05:23 PM IST | Updated: April 26, 2026 05:23 PM IST

കാ​ട്ടാ​ക്ക​ട: കി​ളി​മാ​നൂ​രി​ൽ വാ​ഹ​നം ഇ​ടി​ച്ച് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. ന​ഗ​രൂ​ർ നെ​യ്ത്തു​ശാ​ല സു​ശീ​ൽ നി​വാ​സി​ൽ ബാ​ബു​ക്കു​ട്ട​ൻ (62) ആ​ണ് മ​രി​ച്ച​ത്. എം​സി റോ​ഡി​ൽ കി​ളി​മാ​നൂ​ർ പാ​പ്പാ​ല​യി​ൽ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്.

പാ​പ്പാ​ല റോ​യ​ൽ ഇ​ൻ​ഫീ​ൽ​ഡ് ഷോ​റൂ​മി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. ഷോ​റൂ​മി​ൽ നൈ​റ്റ് ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന ബാ​ബു​ക്കു​ട്ട​ൻ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

ബാ​ബു കു​ട്ട​നെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച മി​നി​വാ​ൻ നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ബാ​ബു​ക്കു​ട്ട​നെ ക​ട​യ്ക്ക​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട ശേ​ഷം നി​ർ​ത്താ​തെ ക​ട​ന്നു​ക​ള​ഞ്ഞ വാ​ഹ​ന​ത്തെ​ക്കു​റി​ച്ച് സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് കി​ളി​മാ​നൂ​ർ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രി​കെ വ​രി​ക​യാ​യി​രു​ന്ന തൃ​ശൂ​ർ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​മാ​ണ് ഇ​ടി​ച്ച​തെ​ന്നു​ള്ള വി​വ​രം പു​റ​ത്തു​വ​രു​ന്നു​ണ്ട്.

Tags : Security guard dies hit vehicle accident

Recent News

Corehub Up