x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 15.59 ശതമാനം വിജയം


Published: March 18, 2026 01:58 PM IST | Updated: March 18, 2026 02:00 PM IST

തിരുവനന്തപുരം: ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്‍റെ ഫലം പ്രസിദ്ധീകരിച്ചു. 

www.kerala.gov.inwww.prd.kerala.gov.inwww.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാണ്. 20284 പേർ പരീക്ഷ എഴുതിയതിൽ 3163 പേർ വിജയിച്ചു. വിജയ ശതമാനം 15.59.

പാസായവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അവരുടെ സെറ്റ് സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള അപേക്ഷാഫോം എൽബിഎസ് സെന്‍ററിന്‍റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനാകും.

ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ) കോപ്പികൾ 60 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ A4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ, എൽബിഎസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

Tags : SET examination Result

Recent News

Corehub Up