തിരുവനന്തപുരം: പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പൂവച്ചല് പേഴുംമൂട് പുത്തന്പള്ളി റോഡരികത്തുവീട്ടില് മുഹമ്മദ് നാഥർ(18) ആണ് പിടിയിലായത്.
തിരുവല്ലം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഇന്സ്റ്റഗ്രാമിലൂടെയാണ് പ്രതി പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് നിരന്തരം മെസേജുകളിലൂടെയും കോളുകളിലൂടെയും കുട്ടിയുമായി അടുപ്പം സ്ഥാപിച്ചു.
ഇതിനുപിന്നാലെയാണ് പ്രതി പെണ്കുട്ടിയുടെ വീട്ടില് അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : kerala police crime news pocso act trivandrum