കൊച്ചി: എറണാകുളത്ത് ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഏഴ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. പെരുമ്പാവൂർ സ്വദേശി കൊച്ചുണ്ണി (69) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.
ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ഏഴ് വയസുകാരി റോഡിലൂടെ ഒറ്റയ്ക്ക് നടന്നുവരുമ്പോഴാണ് സംഭവം. കൊച്ചുണ്ണി കുട്ടിയെ ബലംപ്രയോഗിച്ച് വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
അതിക്രമത്തെ തുടർന്ന് ഭയന്നുപോയ കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ അമ്മ പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പോലീസ് പിടികൂടിയ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
Tags : kerala police crime news pocso act kochi