x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​സ്എ​ഫ്ഐ മാ​ർ​ച്ച്; ജലപീരങ്കി പ്രയോഗിച്ച് പോലീസ്


Published: May 26, 2026 02:01 PM IST | Updated: May 26, 2026 02:40 PM IST

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെയുണ്ടായ പോലീസ് നടപടിയിൽ പ്ര​തി​ഷേ​ധി​ച്ച് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് എ​സ്എ​ഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.

K-Rail Survey

തി​ങ്ക​ളാ​ഴ്ച രാ​ത്രി പാ​ള​യ​ത്താ​ണ് എ​സ്എ​ഫ്ഐ -കെ​എ​സ്‌​യു സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ക​ല്ലേ​റു​ണ്ടാ​യി. പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര​യോ​ഗി​ച്ചു. ലാ​ത്തി​വീ​ശി​യി​ട്ടും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​യി​ല്ല. കോ​ൺ​ഗ്ര​സ് അ​നു​കൂ​ല ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു.

സി​പി​എം നേ​താ​ക്ക​ളാ​യ എം.​വി. ജ​യ​രാ​ജ​നും എ.​എ. റ​ഹീ​മും സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​വ​ർ​ത്ത​ക​രെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യ​ത്. സം​ഘ​ർ​ഷ​ത്തി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ണ്ണ​ന്ത​ല സ്റ്റേ​ഷ​ൻ സി​ഐ​യു​ടെ കൈ​യൊ​ടി​ഞ്ഞിരുന്നു.

എ​സ്എ​ഫ്ഐ​യു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ് ആ​ദ്യം സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. കെ​എ​സ്‍​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്ലെ​റി​ഞ്ഞെ​ന്നും പോ​ലീ​സ് വാ​ഹ​നം ആ​ക്ര​മി​ച്ചെ​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.

Tags : SFI protest Thiruvananthapuram

Recent News

Corehub Up