ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഭരണം കിട്ടും എന്നതിനാൽ അർഹതയും ആഗ്രഹമുള്ള കൂടുതൽ പേർ സ്ഥാനാർഥികളാവാൻ വരുന്നത് സ്വാഭാവികമാണെന്നും ഷാഫി പറമ്പിൽ എംപി.
സ്ഥാനാർഥി നിർണയം സംബന്ധിച്ച പ്രശ്നം കോൺഗ്രസിൽ മാത്രമല്ല ഉള്ളതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മറ്റ് സീറ്റുകളിലേക്കുള്ള ചർച്ചയും നടക്കുന്നുണ്ട്. എംപിമാരിലേക്ക് വിഷയം കേന്ദ്രീകരിക്കേണ്ടതില്ലായെന്നും ഷാഫി പറഞ്ഞു. നേതാക്കൾ പാർട്ടി ലൈനിൽ നിൽക്കണമെന്നും ഷാഫി കൂട്ടിച്ചേർത്തു.
പി. ശശിയുടെ ശശിയുടെ കാര്യത്തിൽ പാർട്ടിയെടുക്കുന്നതാണ് എന്റെയും തീരുമാനം. സിപിഎം വിട്ടുവന്നരെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണെന്നും ഷാഫി പറഞ്ഞു. രമേഷ് പിഷാരടി പാലക്കാടിന് യോജിച്ച വ്യക്തിയാണെന്നും പ്രതിസന്ധികാലത്തും പാർട്ടിക്കൊപ്പം നിലകൊണ്ട കലാകാരൻ ആണെന്നും അദ്ദേഹം പറഞ്ഞു.
Tags : assembly election kerala shafi parambil mp udf congress