കൊല്ലം: സോളാർ കേസിൽ മന്ത്രി ഗണേഷ് കുമാറിന് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കോടതി നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാർ സമർപ്പിച്ച ഹർജി കൊട്ടാരക്കര ജുഡീഷൽ മജിസ്ട്രേറ്റ് കോടതി തള്ളി.
സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് നല്കിയ ഹർജിയിലാണ് കോടതി നടപടി തുടരുന്നത്.
ഉമ്മൻ ചാണ്ടിയെ ലൈംഗികാരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് പറഞ്ഞിരുന്നതായി മുൻ പേഴ്സൺ സ്റ്റാഫ് ആയ സുധീർ മലയിൽ മൊഴി നൽകിയിരുന്നു. ഈ സാക്ഷി മൊഴികൾ അടക്കം തെരഞ്ഞെടുപ്പ് രംഗത്ത് ആയുധമാക്കപ്പെടുമെന്നായിരുന്നു ഗണേഷ് ഹർജിയിൽ വാദിച്ചത്.
Tags : Solar case KB Ganeshkumar