തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിച്ചേക്കും. ഇന്ന് ചേരുന്ന പരീക്ഷാബോർഡ് ഫലം അന്തിമമായി വിലയിരുത്തും. ആര് ഫലം പ്രഖ്യാപിക്കുമെന്നതിലും തീരുമാനം വരും.
ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുകയെന്നാണ് വിവരം. ചൊവ്വാഴ്ച നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.
15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു.
ഫലം പ്രഖ്യാപിക്കുന്നതിനായി പുതിയ വിദ്യാഭ്യാസമന്ത്രിക്കായി കാത്തിരിക്കേണ്ട എന്ന നിർദ്ദേശം കെപിസിസി അധ്യക്ഷൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേർന്നാല്‍ പിന്നാലെ ഔദ്യോഗിക നടപടികളും പൂർത്തിയാകും.
Tags : sslc result