x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന മാ​രി​ടൈം ന​യം ഉ​ട​ൻ; ആ​ദ്യ​ഘ​ട്ട​ത്തി​ൽ 10,000 കോ​ടി​യു​ടെ നി​ക്ഷേ​പം: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: July 22, 2026 10:47 PM IST | Updated: July 22, 2026 10:47 PM IST

മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മാ​​​രി​​​ടൈം ന​​​യം ഉ​​​ട​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ 10,000 കോ​​​ടി​​​യി​​​ലേ​​​റെ നി​​​ക്ഷേ​​​പം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു​​​വെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

വി​​​ദേ​​​ശ​​​ത്തെ​​​യും ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും നി​​​ര​​​വ​​​ധി നി​​​ക്ഷേ​​​പ​​​ക​​​ർ പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. പൊ​​​തു​​​സ്വ​​​കാ​​​ര്യ മോ​​​ഡ​​​ൽ വേ​​​ണോ പ്ര​​​വാ​​​സി​​​ നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ക്ക​​​ണോ എ​​​ന്നെ​​​ല്ലാം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു.

പോ​​​ർ​​​ട്ട് സി​​​റ്റി, ഏ​​​വി​​​യേ​​​ഷ​​​ൻ ഹ​​​ബ്, സ്പേ​​​സ് ഇ​​​ക്ക​​​ണോ​​​മി, എം​​​എ​​​സ്എം​​​ഇ ചേ​​​ർ​​​ത്തു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ്. അ​​​ഞ്ച് പു​​​തി​​​യ വാ​​​തി​​​ലു​​​ക​​​ൾ നി​​​ക്ഷേ​​​പ​​​ത്തി​​​നാ​​​യി തു​​​റ​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ഭാ​​​വി​​​യെ​​​ക്ക​​​രു​​​തി​​​യു​​​ള്ള സ​​​മീ​​​പ​​​ന​​​മാ​​​ണ് വേ​​​ണ്ട​​​ത്.

ക​​​ണ്ടെ​​​യ്ന​​​ർ ഫ്രൈ​​​റ്റ് സ്റ്റേ​​​ഷ​​​ൻ തു​​​ട​​​ങ്ങു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ലെ ര​​​ണ്ട് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്കം 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം പ​​​രി​​​ഹ​​​രി​​​ച്ചു. കൊ​​​ച്ചി​​​യി​​​ൽ ഓ​​​ഷ്യ​​​നേ​​​റി​​​യ​​​വും അ​​​ന്താ​​​രാഷ്്ട്ര മാ​​​രി​​​ടൈം മ്യൂ​​​സി​​​യ​​​വും തു​​​ട​​​ങ്ങാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു.

ടാ​​​റ്റ സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണ് വാ​​​ർ​​​ത്ത വ​​​ന്ന​​​ത്. ടാ​​​റ്റ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്ന ചി​​​ത്രം വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പു​​​റ​​​ത്തു​​​വി​​​ട്ട​​​ല്ലോ. മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സു​​​മാ​​​യും കൊ​​​ച്ചി​​​ൻ പോ​​​ർ​​​ട്ടു​​​മാ​​​യും ചേ​​​ർ​​​ന്ന് അ​​​വ​​​രു​​​ടെ വെ​​​സ​​​ൽ ബി​​​ൽ​​​ഡിം​​​ഗ് പ​​​ദ്ധ​​​തി തീ​​​രു​​​മാ​​​ന​​​മാ​​യി​​രു​​ന്നി​​ല്ല. അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​തോ​​​ടെ ടാ​​​റ്റ പോ​​​സി​​​റ്റീ​​​വാ​​​യി പ്ര​​​തി​​​ക​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് അ​​​വ​​​രോ​​​ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

അ​​​ന്താ​​​രാഷ്്ട്ര മാ​​​ധ്യ​​​മ​​​ത്തോ​​​ട് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ശേ​​​ഷം ര​​​ണ്ടാ​​​മ​​​താ​​​യി ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ 10,000 കോ​​​ടി​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് താ​​​ൻ പ​​​റ​​​ഞ്ഞ​​​തെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Tags : StateMaritimePolicy Investment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash VDSatheesan

Recent News

Corehub Up