x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​രു​വ് നാ​യ 200 താ​റാ​വു​ക​ളെ ക​ടി​ച്ചു​കൊ​ന്നു


Published: March 9, 2026 10:09 PM IST | Updated: March 9, 2026 10:09 PM IST

ആ​ല​പ്പു​ഴ: പൂ​ച്ചാ​ക്ക​ലി​ൽ താ​റാ​വി​ൻ കൂ​ട്ടി​ൽ ക​യ​റി​യ തെ​രു​വ് നാ​യ 200 താ​റാ​വു​ക​ളെ ക​ടി​ച്ചു കൊ​ന്നു. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് അം​ഗം ധ​നേ​ഷ് കു​മാ​റ് വീ​ട്ടി​ൽ വ​ള​ർ​ത്തി​യ താ​വു​ക​ളെ​യാ​ണ് തെ​രു​വ് നാ​യ ക​ടി​ച്ചു കൊ​ന്ന​ത്.

പ​ത്തോ​ളം താ​റാ​വി​നെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​രു​മ്പ് ക​മ്പി​കൊ​ണ്ട് നി​ർ​മി​ച്ച കൂ​ടി​ന്‍റെ ക​മ്പി​ക​ൾ ദ്ര​വി​ച്ച ഭാ​ഗ​ത്തി​ലൂ​ടെ​യാ​ണ് തെ​രു​വ് നാ​യ അ​ക​ത്ത് ക​യ​റി​യ​ത്. രാ​വി​ലെ തീ​റ്റ കൊ​ടു​ക്കാ​ൻ വ​ന്ന​പ്പോ​ഴാ​ണ് ച​ത്ത് കി​ട​ക്കു​ന്ന താ​റാ​വു​ക​ളെ ക​ണ്ട​ത്.

1000 താ​റാ​വു​ക​ളെ​യാ​ണ് ക​ർ​ഷ​ക​ൻ വ​ള​ർ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം 400 എ​ണ്ണ​ത്തി​നെ കൊ​ടു​ത്തി​രു​ന്ന​തി​നാ​ൽ കൂ​ട്ടി​ൽ താ​റാ​വി​ന്‍റെ എ​ണ്ണം കു​റ​വാ​യി​രു​ന്നു.

Tags : Street dog ducks

Recent News

Corehub Up