x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ൽ വേ​ന​ൽ​മ​ഴ തു​ട​ങ്ങി


Published: April 29, 2026 07:44 AM IST | Updated: April 29, 2026 07:44 AM IST

തി​രു​വ​ന്ത​പു​രം: പൊ​ള്ളു​ന്ന ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി കേ​ര​ള​ത്തി​ൽ വേ​ന​ൽ​മ​ഴ തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്തു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വ​രെ മ​ഴ കു​റ​വാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്താ​കെ മ​ഴ കൂ​ടു​ത​ൽ ശ​ക്ത​മാ​കും. വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ട് ജി​ല്ല​ക​ൾ​ക്ക് മ​ഞ്ഞ മ​ഴ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വ്യാ​ഴാ​ഴ്ച ക​ണ്ണൂ​രും കാ​സ​ർ​ഗോ​ഡും വെ​ള്ളി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലു​മാ​ണ് ക​ന​ത്ത​മ​ഴ​യ്ക്ക് സാ​ധ്യ​ത.

ശ​നി​യാ​ഴ്ച​വ​രെ ഉ​ച്ച​യ്ക്കു​ശേ​ഷം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. ശ​നി​യാ​ഴ്ച​യ്ക്കു​ശേ​ഷം ഏ​താ​നും ദി​വ​സം മ​ഴ കു​റ​യും. അ​തി​നു​ശേ​ഷം വീ​ണ്ടും സ​ജീ​വ​മാ​കും. മേ​യ് പ​കു​തി​യോ​ടെ കൂ​ടു​ത​ൽ മ​ഴ പെ​യ്യാ​നും സാ​ധ്യ​ത​യു​ണ്ട്.

Tags : Summer rains Kerala

Recent News

Corehub Up