x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും, രാഷ്ട്രീയമല്ല സ്വഭാവം നോക്കിയാണ് പിന്തുണ': ആസിഫ് അലി

കൊച്ചി ബ്യൂറോ
Published: March 20, 2026 01:35 PM IST | Updated: March 20, 2026 01:35 PM IST

കൊച്ചി: രമേശ് പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകുമെന്ന് നടന്‍ ആസിഫ് അലി. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനായി നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്നും ആസിഫ് അലി കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ ഈദ് ഗാഹില്‍ പങ്കെടുത്ത ശേഷം നടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പിഷാരടിയെ ഒരുപാട് നാളായിട്ട് അറിയാം. വളരെ നന്നായി സംസാരിക്കുന്ന ആളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്റ്റാന്‍ഡിനെ കുറിച്ചും നന്നായിട്ട് അറിയാം. പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോകും. പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം വളരെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. വളരെ സീരിയസ് ആയ, വളരെ പക്വതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണമാണ് പിഷാരടി ഉന്നം വയ്ക്കുന്നതെന്ന് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒത്തിരി പേര്‍ വിളിക്കുന്നുണ്ട്. ഒത്തിരി പ്രിയപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വളരെ ആകാംക്ഷ തരുന്നൊരു തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്‍റെ സഹപ്രവര്‍ത്തകര്‍ ആയതിനാല്‍ എല്ലാവരുടെയും കൂടെ പ്രചാരണത്തിന് നില്‍ക്കണമെന്നുണ്ട്. രാഷ്ട്രീയത്തേക്കാള്‍ ഉപരി ആളുകളുടെ സ്വഭാവം നോക്കിയാണ് ഇത്രയും നാളും പിന്തുണയ്ക്കാനും പ്രചാരണത്തിനും പോയത്.

എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ള ആളുകള്‍ക്കായി പ്രചാരണത്തിന് പോകണമെന്നാണ് ആഗ്രഹമെന്നും ആസിഫ് അലി പറഞ്ഞു. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്നതിനാലാണ് ആസിഫ് അലി ഇത്തവണ കൊച്ചിയില്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.

Tags : Ramesh Pisharody Asif Ali Assembly Election Congress

Recent News

Corehub Up