തിരുവനന്തപുരം: തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ കുപ്രസിദ്ധ കുറ്റവാളി എംഡിഎംയുമായി പിടിയിൽ. തമ്പുരു വിഷ്ണു എന്ന കഠിനംകുളം മുണ്ടൻചിറ സ്വദേശി വിഷ്ണു ആണ് പിടിയിലായത്.
തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ നിയമ പ്രകാരം കരുതൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങി മൂന്ന് മാസത്തിനിടെ നിരവധി കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പോലീസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം എംഡിഎംഎ കച്ചവടം നടത്തുകയായിരുന്നു. ഡാൻസാഫിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഇയാളിൽ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പോലീസിനെ ആക്രമിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തമ്പുരു വിഷ്ണു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : kerala police crime news trivandrum arrest