x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രൈം​ബ്രാ​ഞ്ചി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ൽ മാ​റ്റം വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് 

വെബ് ഡെസ്‌ക്
Published: July 9, 2026 07:53 AM IST | Updated: July 9, 2026 07:53 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ചി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​ക​ളി​ൽ മാ​റ്റം വ​രു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. ഐ​ജി അ​ജി​ത ബീ​ഗ​ത്തി​ന് നി​ല​വി​ലു​ള്ള ചു​മ​ത​ല​ക​ൾ​ക്ക് പു​റ​മെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന വി​ഭാ​ഗ​ത്തി​ന്‍റെ അ​ധി​ക ചു​മ​ത​ലകൂ​ടി ന​ൽ​കി. ഇ​തി​നൊ​പ്പം ക്രൈം​ബ്രാ​ഞ്ച് കോ​ഴി​ക്കോ​ട് മേ​ഖ​ല​യു​ടെ ചു​മ​ത​ല​യും ഇ​നി മു​ത​ൽ അ​ജി​ത ബീ​ഗ​ത്തി​നാ​യി​രി​ക്കും.

ക്രൈം​ബ്രാ​ഞ്ച് തെ​ക്ക​ൻ മ​ധ്യമേ​ഖ​ല​യു​ടെ ചു​മ​ത​ല ഐ​ജി ശ്യാം ​സു​ന്ദ​റി​ന് ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി​. കേ​ര​ളം ഏ​റെ ച​ർ​ച്ച ചെ​യ്ത പ്ര​മാ​ദ​മാ​യ സു​കു​മാ​ര​ക്കു​റു​പ്പ് കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ മേ​ൽ​നോ​ട്ട ചു​മ​ത​ല​യും ഐ​ജി ശ്യാം ​സു​ന്ദ​റി​ന് ത​ന്നെ​യാ​ണ് കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​അ​ഴി​ച്ചു​പ​ണി. പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​റ്റം.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up