x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റു​ടെ നി​യ​മ​നം ചട്ടലംഘനമെന്ന്


Published: March 7, 2026 01:52 AM IST | Updated: March 7, 2026 01:52 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ട്ടം ലം​​​ഘി​​​ച്ചു സം​​​സ്ഥാ​​​ന വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​റെ നി​​​യ​​​മി​​​ച്ച​​​താ​​​യി ആ​​​രോ​​​പ​​​ണം. യു​​​ഡി​​​എ​​​ഫി​​​ന്‍റെ പു​​​തു​​​യു​​​ഗ യാ​​​ത്ര​​​യി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മി​​​തി അം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ ആ ​​​ദി​​​വ​​​സം യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മി​​​തി അം​​​ഗ​​​മാ​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​നെ ച​​​ട്ട​​​പ്ര​​​കാ​​​ര​​​മ​​​ല്ല ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ക്ഷ​​​ണി​​​ച്ച​​​തെ​​​ന്നും പ​​​രാ​​​തി​​​യു​​​ണ്ട്.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് അ​​​സൗ​​​ക​​​ര്യം അ​​​റി​​​യി​​​ച്ച ദി​​​വ​​​സം ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും നി​​​യ​​​മ​​​മ​​​ന്ത്രി​​​യും ചേ​​​ർ​​​ന്ന് വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ത്തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വ​​​രാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട​​​ത് മു​​​ഖ്യ​​​മ​​​ന്ത്രി, പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ്, നി​​​യ​​​മ​​​മ​​​ന്ത്രി എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ മൂ​​​ന്നം​​​ഗ സ​​​മി​​​തി​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ 23ന് ​​​ഇ​​​തി​​​നാ​​​യി ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ൻ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. 22നാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പ് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന് ല​​​ഭി​​​ച്ച​​​ത്. യു​​​ഡി​​​എ​​​ഫി​​​ന്‍റെ പു​​​തു​​​യു​​​ഗ​​​യാ​​​ത്ര ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ അ​​​സൗ​​​ക​​​ര്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ച​​​ട്ട​​​പ്ര​​​കാ​​​ര​​​മ​​​ല്ല ക്ഷ​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യി​​​രു​​​ന്നു. ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത മു​​​ഖ്യ​​​മ​​​ന്ത്രി​​​യും നി​​​യ​​​മ​​​മ​​​ന്ത്രി​​​യും ചേ​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ സി​​​പി​​​എം നേ​​​താ​​​വു​​​കൂ​​​ടി​​​യാ​​​യ ഹ​​​രി​​​ലാ​​​ലി​​​നെ ക​​​മ്മീ​​​ഷ​​​ൻ അം​​​ഗ​​​മാ​​​യി ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ത് ലോ​​​ക്ഭ​​​വ​​​ന് കൈ​​​മാ​​​റി​​​യെ​​​ങ്കി​​​ലും ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചി​​​ല്ല.

ക​​​മ്മീ​​​ഷ​​​നി​​​ലെ ഒ​​​രു ഒ​​​ഴി​​​വ് നി​​​ക​​​ത്താ​​​നാ​​​യി ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ലാ​​​ണ് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ച​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മി​​​തി​​​യോ​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​ങ്കെ​​​ടു​​​ത്ത​​​ശേ​​​ഷം നി​​​യ​​​മ​​​ന​​​ത്തി​​​ൽ വി​​​യോ​​​ജി​​​പ്പു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യ​​​വും മി​​​നി​​​റ്റ്സി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ശി​​​പാ​​​ർ​​​ശ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് കൈ​​​മാ​​​റേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​ങ്കെ​​​ടു​​​ത്തി​​​ല്ലെ​​​ന്ന് സൂ​​​ചി​​​പ്പി​​​ച്ചാ​​​ണ് ശി​​​പാ​​​ർ​​​ശ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ലോ​​​ക്ഭ​​​വ​​​ന് ന​​​ൽ​​​കി​​​യ​​​ത്. ഗ​​​വ​​​ർ​​​ണ​​​ർ അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ നി​​​യ​​​മ​​​ന​​​ത്തി​​​ന് അം​​​ഗീ​​​കാ​​​ര​​​മാ​​​കൂ.

Tags : RTI Commissioner violation rules

Recent News

Corehub Up