തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന്.
പെരുമാറ്റചട്ടം സംബന്ധിച്ചും, മറ്റ് തെരഞ്ഞെടുപ്പ് മാര്ഗനിര്ദേശങ്ങളും യോഗത്തില് വ്യക്തമാക്കും. പൊതുജനങ്ങള്ക്കുള്ള മാര്ഗനിര്ദേശങ്ങളും യോഗത്തില് വിശദീകരിക്കും.
നേരത്തെ, ചീഫ് ഇലക്ടറല് ഓഫീസര് സംസ്ഥാന പോലീസ് മേധാവിയുമായി ആശയവിനിമയം നടത്തിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങള്, പ്രശ്നബാധിത മേഖലകള് തുടങ്ങിയവ ചര്ച്ചയായി.
പ്രശ്നബാധിത ബൂത്തുകള്, കേന്ദ്ര സേനകളുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച റിപ്പോര്ട്ട് ചീഫ് ഇലക്ടറല് ഓഫീസര് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സംസ്ഥാനം എല്ലാ തരത്തിലും സജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് രത്തന് യു. ഖേല്ക്കര് അറിയിച്ചു.
Tags : State Election Officer meeting political parties