കൊച്ചി: വൈറ്റില മേൽപ്പാലത്തിനു സമീപം കണ്ടെയ്നർ ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച രാത്രി ഒമ്പതിനുണ്ടായ അപകടത്തിൽ ഗുരുതര പരിക്കുകളോടെ ട്രാവലർ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കണ്ടെയ്നറിന് പിന്നിൽ അതെ ദിശയിൽ തന്നെ വന്ന ട്രാവലർ ഇടിക്കുകയായിരുന്നു. ട്രാവലറിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ട്രാവലർ ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാളുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് വൈറ്റിലയിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Tags : accident traveler container lorry vyttila