കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോൺ കേരള 21, 22 തീയതികളിൽ കുമരകം ദി സൂരിയിൽ നടക്കും.
പുതിയ ബിസിനസ് ആശയങ്ങൾ, അവസരങ്ങൾ, നെറ്റ്വർക്കിംഗ്, ഫണ്ടിംഗ് എന്നിവയ്ക്കു സമ്മേളനം വേദിയൊരുക്കും.
സെലിബ്രേറ്റിംഗ് എന്റർപ്രണർഷിപ്പ് എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖ വ്യവസായികൾ, മാനേജ്മെന്റ് വിദഗ്ധർ, നിക്ഷേപകർ, മെന്റർമാർ, ഇന്നൊവേറ്റർമാർ, സർക്കാർ പ്രതിനിധികൾ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, യുവ പ്രഫഷണലുകൾ, സാങ്കേതിക, മാനേജ്മന്റ് വിദ്യാർഥികൾ എന്നിവർ പങ്കെടുക്കും.
Tags : Tycoon Kerala Kumarakom the suri